മുംബൈ: സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റിലൂടെ ഏറ്റവും സമ്പന്നനായ താരം മഹേന്ദ്ര സിംഗ് ധോണിയാണ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ഝാര്‍ഖണ്ഡിലെ ആ ഗ്രാമീണ യുവാവിന്റെ ആഗ്രഹം എന്തായിരുന്നുവെന്ന് സഹതാരമായിരുന്ന വസിം ജാഫർ പറയുന്നതിങ്ങനെ.
‘എങ്ങനെയെങ്കിലും നന്നായി കളിച്ച് 30 ലക്ഷം രൂപയുണ്ടാക്കണം. എന്നിട്ട് റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം’ ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ കാലഘട്ടങ്ങളില്‍ ധോണി സ്ഥിരം പറഞ്ഞിരുന്ന വാക്കുകളിതായിരുന്നുവെന്ന് മുന്‍ അന്താരാഷ്ട്രതാരവും രഞ്ജിയിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനുമായ വസിം ജാഫര്‍ വസിം ജാഫർ ട്വിറ്ററിൽ കുറിച്ചു.
എന്നാല്‍ ധോണിക്കായി കാലം കാത്തുവച്ചത് ലോകകിരീടം രണ്ടെണ്ണം ഇന്ത്യക്ക് നേടിത്തരാനുള്ള യോഗമായിരുന്നു. ഒപ്പം ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറെന്നും മികച്ച ക്യാപ്റ്റനെന്നുമുള്ള പേരും. അത് ധോണിയെ എക്കാലത്തേയും ക്രിക്കറ്റ് താരമാക്കി മാറ്റി. ഒപ്പം പേരും പ്രശസ്തിയും കോടിക്കണക്കിന് സമ്പത്തും.