യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.67 വയസ്സുള്ള ഏഷ്യക്കാരനാണ് മരിച്ചത്. ഇദ്ദേഹത്തെ ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം എന്നീ അസുഖങ്ങൾ ബാധിച്ചിരുന്നു..ഇതോടെ യു.എ.ഇയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.യുഎഇയിൽ പുതുതായി 31 ഇന്ത്യക്കാർക്കടകം 53 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു .ഇതോടെ രാജ്യത്തെ മൊത്തം കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 664 ആയി.എല്ലാവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.അതേസമയം യുഎഇയിൽ കൊറോണ വൈറസിൽ നിന്നും രോഗവിമുക്തരായവരുടെ എണ്ണം 61 ആണ്