വാഷിംഗ്ടണ്‍: കൊറോണ ബാധിച്ച് അമേരിക്കയിലെ പ്രമുഖ നടന് മരണമടഞ്ഞു. ലോകപ്രശസ്ത സിനിമയായ സ്റ്റാര്‍ വാര്‍സിലെ പ്രമുഖ അഭിനേതാവ് ആന്‍ഡ്രൂ ജാക്കാണ് കൊറോണ ബാധ മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്. 76കാരനായ ആന്‍ഡ്രൂ അമേരിക്കയിലെ ചേര്ട്ട്സിയിലെ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
തികച്ചും ഏകാന്തനായി കഴിയാന്‍ എന്നും താല്‍പ്പര്യം കാണിച്ചിരുന്ന ആന്‍ഡ്രൂ തെംസ് നദി യിലെ ഒരു ഹൗസ്ബോട്ടിലാണ് താമസിച്ചിരുന്നതെന്നും മികച്ച ഒരു സംഭാഷണ പരിശീല കനായിരുന്നുവെന്നും സഹപ്രവര്‍ത്തകനായ മാക്കുളോഗ് അനുസ്മരിച്ചു. മരണവിവരം ആന്‍ഡ്രൂവിന്റെ ഭാര്യ ഗബ്രിയേല റോജേഴ്സാണ് സ്ഥിരീകരിച്ചത്.
‘ നമുക്കാ മനുഷ്യനെ നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടു ദിവസം മുമ്പ് മാത്രമാണ് കൊറോണ സ്ഥിരീ കരിച്ചത്. യാതൊരു തരത്തിലുള്ള വേദനയോ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിച്ചിരുന്നില്ല. ശാന്തമായി അദ്ദേഹം മടങ്ങി. കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന സന്തോ ഷത്തോടെയായിരുന്നു മടക്കം. അവിടെ അദ്ദേഹത്തിന് എല്ലാ സന്തോഷവും ഉണ്ടാകട്ടെ’ ഭാര്യ ഗബ്രിയേല ട്വിറ്റിറില്‍ കുറിച്ചു.
ലോക സിനിമകളിലെ മികച്ച ഹിറ്റുകളായ മെന്‍ ഇന്‍ ബ്ലാക്, തോര്‍-റാഗ്നാറോക്, ദ ലോഡ് ഓഫ് ദ റിംഗ്സ്, അവഞ്ചേഴ്സ് എന്നിവയിലും ആന്‍ഡ്രൂ നിറസാന്നിദ്ധ്യമായിരുന്നു.