ഷാർജയിൽ ഗതാഗ നിയമലംഘനത്തിനുള്ള പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. ഷാർജ എക്സിക്യുട്ടീവ് കൗൺസിലാണ് എല്ലാത്തരം ട്രാഫിക് പിഴകൾക്കും ഇളവ് പ്രഖ്യാപിച്ചത്.ഗതാഗത നിയമലംഘനത്തിന് ലഭിച്ച എല്ലാ ട്രാഫിക് പോയിന്റുകളും ഒഴിവാക്കുകയും ചെയ്തു.ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവ് എത്ര മാസത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.