യു.എ.ഇയിൽ 150 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് 814 പേർക്കാണ് നിലവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കൊറോണ വൈറസ് ബാധിച്ച്ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചതായും അധികൃതർ അറിയിച്ചു.62 വയസുള്ള ഏഷ്യൻ സ്വാദേശിയും 78 വയസുള്ള ജി.സി.സി പൗരനുമാണ് മരിച്ചത്. ഇവർ ഹൃദ്രോഗമടക്കം വിവിധ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നവരാണ്.കൊറോണ വൈറസ് സ്ഥിരീകരിച്ച എട്ട് പേരാണ് യു.എ.ഇയിൽ ഇതുവരെ മരിച്ചത്. അതേസമയം യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 61 പേരാണ് പൂർണമായും സുഖം പ്രാപിച്ചിട്ടുള്ളത്.
—