യു.എ.ഇയിൽ താമസ വിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.എന്നാൽ, ഇവരുടെ വിസയുടെ കാലാവധി കാലാവധി അവസാനിച്ചാലും വിസ റദ്ദാവില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. ഇതിനായി എമിറേറ്റ്സും ഇത്തിഹാദും ഏപ്രില്‍ ആറു മുതൽ പ്രത്യേക സർവീസുകൾ നടത്തും.ഈ വിമാനങ്ങൾ തിരിച്ച് ആളെ കൊണ്ടുവരില്ല.കൊറോണ നിയന്ത്രണവിധേയമായ ശേഷമേ പഴയ നിലയില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയുള്ളൂ.