ഐപിഎൽ റദ്ദാക്കിയാൽ ഈ താരങ്ങളുടെ ഭാവി തുലാസിലായേക്കും
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐപിഎൽ റദ്ദാക്കിയാൽ ഈ താരങ്ങളുടെ ഭാവി തുലാസിലായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2020, 06:13 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലോകമെങ്ങും കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയ൪ ലീഗ് ക്രിക്കറ്റ് നടത്തുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. മാ൪ച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ഐപിഎൽ നീട്ടിവെക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധ അഭിപ്രായം. ഇങ്ങനെ ഐപിഎൽ വേണ്ടെന്ന് വെച്ചാൽ ഇന്ത്യൻ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുന്ന ഒരു പിടി താരങ്ങളുടെ ഭാവിയും തുലാസിലാകും. ഇത്തരത്തിൽ പെട്ടുപോയ കളിക്കാര്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര.

ടീമിലേക്കു മടങ്ങിവരാനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്‌ക്കു ഐപിഎല്‍ നിര്‍ണായകമായിരുന്നു. ഐപിഎല്ലിൽ ചെന്നൈയുടെ താരമായ റെയ്ന അടുത്തെങ്ങും നാട്ടിലോ വിദേശത്തോ ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടീമിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു റെയ്ന.

സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നു പുറത്തായ താരമാണ് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ. ടി20 ലോകകകപ്പിനുള്ള ടീമിലേക്കുള്ള സാധ്യത നിലനിര്‍ത്താനുള്ള താരത്തിന്റെ ഏറ്റവും വലിയ അവസരമാണ് ഐപിഎൽ. ഇന്ത്യന്‍ ടീമിൽ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെ പോയ മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലിലൂടെ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തയ്യാറെടുക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ താരം കൂടിയായിരുന്നു സഞ്ജു.

ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും ഐപിഎല്‍ നിര്‍ണായകമായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തി തന്റെ സ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പന്ത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെയ്‌ക്കും ഐപിഎൽ നിര്‍ണായകമായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ് ദുബെ.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies