യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.53 വയസുള്ള അറബ് വംശജയാണ് മരിച്ചത്. ഇതോടെ കൊറോണ വൈറസ് സ്ഥിരീകരിച്ച 10 പേരാണ് യു.എ.ഇയിൽ മരിച്ചത്.രാജ്യത്ത് 241പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. യുഎഇയിൽ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണമാണിത്. ഇതോടെ രാജ്യത്ത് 1505 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന 17 പേർ കൂടി സുഖം പ്രാപിച്ചതായി അധികൃതർ അറിയിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 125 ആയി.