തൊടുപുഴ: ലോക്ക് ഡൗണിനിടെ അനധികൃത മദ്യവില്‍പ്പന നടത്തിയ കണ്‍സ്യൂമര്‍ഫെഡ് താത്ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. അടിമാലി കൗണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റിലെ താത്ക്കാലിക ജീവനക്കാരനായ അതുല്‍ സാബുവിനെയാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാഖാ മാനേജര്‍ അടക്കം ആറു ജീവനക്കാരെ കണ്‍സ്യൂമര്‍ ഫെഡ് സസ്പെന്‍ഡ് ചെയ്തു. അനധികൃത വില്‍പ്പനയ്ക്ക് കൂട്ടു നിന്നതിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റില് സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികള്‍ കടത്തി ഉയര്‍ന്ന വിലയ്ക്കാണ് അതുല്‍ കച്ചവടം നടത്തുകയായിരുന്നു. ബില്ലില്ലാത്ത മദ്യവുമായി ഇയാളെയും സഹോദരനേയും പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ വാഹനത്തില്‍ നിന്നും ഏഴായിരം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യ വില്‍പ്പന ശാലയില്‍ സൂക്ഷിച്ചിരുന്ന മദ്യം കടത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തുകയാണെന്ന് ഇവര്‍ സമ്മതിച്ചത്.
തുടര്‍ന്ന് പൊലീസ് കണ്‍സ്യൂമര്‍ഫെഡ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഔട്ട്ലെറ്റില് നടത്തിയ പരിശോധനയില്‍ ബില്ലിലെ കണക്കുകളും സ്റ്റോക്കും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തി. തുടര്‍ന്നാണ് മാനേജര്‍ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്തത്.