വാഷിംഗ്ടണ്‍: ആഗോള ജനതയുടെ ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 12,00,372 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. 64,675 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,710 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 5,501 പേര്‍ക്കാണ് ഈ സമയത്ത് ജീവന് നഷ്ടപ്പെട്ടത്.
അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 3,10,286 ആയി. 1,048 പേരാണ് പുതുതായി മരിച്ചത്. ന്യൂയോര്‍ക്കില്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവാണ് രാജ്യത്തിന്റെ പ്രധാന തലവേദനയായി മാറുന്നത്. 1,13,704 പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ വൈറസ് ബാധിച്ചത്. ഇതില്‍ 3,565 പേര് മരണത്തിനു കീഴടങ്ങി. 24 മണിക്കൂറിനിടെ 347 പേര് ന്യൂയോര്‍ക്കില്‍ മാത്രം മരണപ്പെട്ടു.
ന്യൂജഴ്സിയില്‍ 200 പേരാണ് പുതുതായി മരണപ്പെട്ടത്. 1,26,168 പേര്‍ക്ക് വൈറസ് ബാധിച്ച സ്പെയിനില്‍ 11,974 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 749 പേരാണ് ഇവിടെ പുതുതായി മരിച്ചത്. ജര്‍മനിയില്‍ 96,092 പേര്‍ക്കും ഫ്രാന്‍സില്‍ 89,953 പേര്‍ക്കും രോഗം ബാധിച്ചു.