സര്‍ക്കാരിന്റെ കൊറോണ ഫണ്ട് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ ശ്രമം; ലിവര്‍പൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സര്‍ക്കാരിന്റെ കൊറോണ ഫണ്ട് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ ശ്രമം; ലിവര്‍പൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2020, 01:23 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കളിക്കാരല്ലാത്ത ജീവനക്കാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ് വന്‍ വിമര്‍ശത്തിന് വഴിയൊരുക്കിയത്. ചെറുകിട കമ്പനികളെ സഹായിക്കാനുള്ള സർക്കാർ പദ്ധതിയിലൂടെയാണ് ലിവർപൂൾ ജീവനക്കാർക്ക് ശമ്പളം നൽകാൻ തീരുമാനിച്ചത്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ടിലാകുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ 80 ശതമാനം ശമ്പളം നല്‍കുന്ന പദ്ധതി ബ്രിട്ടീഷ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചെറുകിട കമ്പനികളെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായിരുന്നു ഇത്. എന്നാൽ ഈ പദ്ധതി ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ലിവർപൂളിന്റെ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.

അതേസമയം, കോടിക്കണക്കിനു രൂപ വാർഷിക വരുമാനം നേടുന്ന മുൻനിര ക്ലബ്ബുകളിൽ ഒന്നാണ് ലിവർപൂൾ. ഈ സാഹചര്യത്തിൽ മുന്‍ താരങ്ങള്‍ ഉൾപ്പെടെ ലിവര്‍പൂളിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ന്യൂകാസില്‍, ടോട്ടന്‍ഹാം, ബേണ്‍മൗത്ത്, നോര്‍വിച്ച് സിറ്റി തുടങ്ങിയ പ്രീമിയര്‍ ലീഗ് ക്ലബുകളും ഇതേ പാത പിന്തുടരുന്നതും വിമർശനത്തിന് കാരണമായി.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies