യുഎഇയിൽ താമസ വീസാകാലാവധി കഴിഞ്ഞവർക്ക് ഈ വർഷം അവസാനം വരെ പിഴ ഒഴിവാക്കി നല്കാൻ തീരുമാനിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വിഭാഗത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒട്ടേറെ തീരുമാനങ്ങളും യോഗത്തിൽ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പുവരുത്താനുള്ള മാർഗനിർദേശങ്ങള്‍ നൽകുകയും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു.
അതേസമയം യുഎഇയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം കൈക്കൊള്ളുന്ന ശ്രമങ്ങളോടനുബന്ധിച്ച് തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങൾ പരിഗണിച്ച് ജീവനക്കാർക്ക് എത്രയും പെട്ടന്ന് വാർഷികാവധിയെടുക്കാൻ അവസരം. യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ഫെഡറൽ അതോറിറ്റി, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദേശീയ ദുരന്തനിവാരണ വിഭാഗം എന്നിവ ചേർന്നാണ് ‘ഏർലി ലീവ്’ പദ്ധതി രൂപീകരിച്ചത്.
സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അവരവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് പെട്ടന്ന് പോകാനുള്ള അനുമതിയാണ് ഇതിലൂടെ നൽകുക.ഇതിൻ പ്രകാരം ജീവനക്കാർ സാധാരണയായി എടുക്കാറുള്ള വാർഷികാവധി തീയതികൾ ഇത്തരത്തിലേക്ക് മാറ്റുകയോ, വേതനമില്ലാത്ത അവധിയിൽ തൊഴിലുടമയുടെ തീരുമാന പ്രകാരം പ്രവേശിക്കുകയോ ചെയ്യണം