ദുബായിൽ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യക്തികൾ വീടുകളിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ പെർമിറ്റ് എടുക്കണമെന്ന് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു. dxbpermit.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് റജിസ്റ്റർ ചെയ്ത് അനുവാദം വാങ്ങേണ്ടത്.ലോക് ഡൗണു’മായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കി. 800 737648 എന്നതാണ് നമ്പർ.
ഹോട്ട് ലൈൻ വഴി പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ അറിയാം. വീടുകളിൽ നിന്നും പുറത്തുപോകുന്നവരുടെ ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളാണ് നൽകേണ്ടത്.