യു.എ.ഇയിൽ 294 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു .രാജ്യത്ത് ഒരു ദിവസം റിപ്പോർട് ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണമാണിത്. ഇതോടെ യുഎഇയിൽ 1,798 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 775 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് .അതേസമയം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്ന് ചികിത്സയിലായിരുന്ന 19 പേർ കൂടി സുഖം പ്രാപിച്ചതായി അധികൃതർ അറിയിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 144 ആയി.കൊറോണ വൈറസിനെതിരെയുള്ള മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും യു.എ.ഇയിൽ ശക്തമായി തുടരുകയാണ്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.