മനില : ഫിലിപ്പീന്‍സില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ വെടിവെച്ച് കൊന്നു. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 63 വയസ്സുകാരനെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പറയുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ലോകത്ത് ആദ്യമായാണ് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായാണ് വിവരം. നേരത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വെടി വെച്ച് കൊല്ലാന്‍
ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേര്‍ട്ടെ പൊലീസിനും പട്ടാളത്തിനും അനുവാദം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഫിലിപ്പീന്‍സില്‍ 3,414 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 152 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.