ലോക ക്രിക്കറ്റിലെ മികച്ച ഏഴ് ബാറ്റ്സ്മാൻമാരെ തെരഞ്ഞെടുത്ത് മൈക്കൽ ക്ലാർക്ക്; പട്ടികയിൽ ഇന്ത്യയിൽ നിന്നും രണ്ട് പേർ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോക ക്രിക്കറ്റിലെ മികച്ച ഏഴ് ബാറ്റ്സ്മാൻമാരെ തെരഞ്ഞെടുത്ത് മൈക്കൽ ക്ലാർക്ക്; പട്ടികയിൽ ഇന്ത്യയിൽ നിന്നും രണ്ട് പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2020, 10:34 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഏഴ് ബാറ്റ്സ്മാൻമാരെ തെരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. താന്‍ നേരിട്ടതും ഒപ്പം കളിച്ചതുമായ ഏഴ് മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് ക്ലാർക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ഇന്ത്യക്കാരുള്ള പട്ടികയില്‍ സ്വന്തം ടീമായ ഓസ്‌ട്രേലിയയില്‍ നിന്ന് ഒരാളെ മാത്രമേ അദ്ദേഹം തെരഞ്ഞെടുത്തിട്ടുള്ളു എന്നതാണ് ശ്രദ്ധേയം.

സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയുമാണ് ക്ലാർക്കിന്റെ പട്ടികയിലുള്ള ഇന്ത്യൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്നും ജാക് കാലിസും എബി ഡിവില്യേഴ്സും പട്ടികയിലുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നും റിക്കി പോണ്ടിംഗും വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറയും ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ക്ലാർക്കിന്റെ പട്ടികയിൽ ഇടം പിടിച്ചു.

ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണ് സച്ചിനെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ അത്രയും ബുദ്ധിമുട്ടാണെന്നും ക്ലാർക്ക് പറയുന്നു. സച്ചിൻ പിഴവ് വരുത്താനായി കാത്തിരുന്നിട്ടുണ്ടെന്നും സാങ്കേതികപരമായി അദ്ദേഹത്തിന് ഒരു കുറവുകളുമില്ലെന്നും ക്ലാർക്ക് പറഞ്ഞു.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ന് കളിക്കുന്ന ഏറ്റവും മികച്ച താരമെന്നാണ് ക്ലാർക്ക് കോഹ്‌ലിയെ വിശേഷിപ്പിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അമൂല്യമാണ്. സെഞ്ച്വറി നേടുക എന്നതാണ് സച്ചിനും കോഹ്‌ലിയും തമ്മിലുള്ള സാമ്യമെന്നും ക്ലാർക്ക് പറഞ്ഞു.

കരിയറിലുടനീളം തനിക്കേറ്റവും ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാനാണ് ലാറയെന്നും സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ അദ്ദേഹം കളിച്ച രീതി അസൂയാവഹമാണെന്നും പറഞ്ഞ ക്ലാർക്ക് ഏറ്റവും മികച്ച ഓസീസ് ബാറ്റ്സ്മാനായി റിക്കി പോണ്ടിംഗിനെയാണ് തെരഞ്ഞെടുത്തത്.

യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. ഏത് ബാറ്റിംഗ് ഓര്‍ഡറിലും ഇറക്കാം. ഗ്രൗണ്ടിന്റെ ഏത് മൂലയില്‍ നിന്നും റണ്‍സ് കണ്ടെത്തും എന്നീ വിശേഷണങ്ങളാണ് ക്ലാർക്ക് എബി ഡിവില്യേഴ്‌സിന് നൽകിയത്. ഏറ്റവും മികച്ച ഔള്‍റൗണ്ടർ, അസാധാരണ കളിക്കാരൻ എന്നിങ്ങനെയാണ് ജാക് കാലിസിനെ ക്ലാർക്ക് പുകഴ്‌ത്തിയത്. ‘പ്രതിഭാസവും ജെന്റിൽമാനുമായ’ കുമാർ സംഗക്കാരായാണ് ക്ലാർക്കിന്റെ പട്ടികയിലുള്ള മറ്റൊരു കളിക്കാരൻ.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies