പോസ്റ്റ് ഓഫീസ് വഴി ബാങ്കിലെ തുക എത്തിക്കല്‍, സംസ്ഥാന തല സംവിധാനം പൂര്‍ത്തിയായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോസ്റ്റ് ഓഫീസ് വഴി ബാങ്കിലെ തുക എത്തിക്കല്‍, സംസ്ഥാന തല സംവിധാനം പൂര്‍ത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2020, 08:15 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടിലെ പണം  തപാല്‍ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേമപെന്‍ഷനും സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കുകളില്‍ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിയക്കാണ് തുടക്കമായത്. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നിന്നാണ് പദ്ധതി നിയന്ത്രിക്കുന്നത്. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ വിളിച്ചാല്‍ പോസ്റ്റുമാന്‍ മുഖേന വീട്ടിലെത്തിക്കും.

ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണും ആധാര്‍ നമ്പരും മാത്രമാണ്. വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരനോട് മൊബൈല്‍ നമ്പര്‍ പറയുക. ശേഷം ലഭിക്കുന്ന ഒ.ടി.പി അദ്ദേഹവുമായി പങ്കിടുക. തുടര്‍ന്ന് ബയോമെട്രിക് സ്‌കാനിംഗ് വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് പണം കൈമാറും.
ലോക്ക്ഡൗണ്‍ കാലയളവില്‍ ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ ആവശ്യാനുസരണം പണം ലളിതമായി പിന്‍വലിക്കാന്‍ ഉപഭോക്താവിന് ഇത് പ്രയോജനപ്പെടും. ഈ സേവനം സൗജന്യമായാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ബയോമെട്രിക് ഉപകരണം ഉപയോഗിക്കവേ തപാല്‍ ജീവനക്കാര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്‌ക്, മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളില്‍ വരുമ്പോള്‍ ഗുണഭോക്താക്കളും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. പണം പിന്‍വലിക്കാനുള്ള ആവശ്യം നിറവേറ്റാനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുമായോ ഓരോ തപാല്‍ ഡിവിഷനിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുമായോ ബന്ധപ്പെടണം. തപാല്‍ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് സംവിധാനത്തിലൂടെയാണ് പണം തപാല്‍ വകുപ്പ് നല്‍കുന്നത്.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്തെ വിവിധ പോസ്റ്റല്‍ ഡിവിഷനുകളുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ തപാല്‍വകുപ്പ് നല്‍കിയത് ഇതിനൊപ്പം ചേര്‍ക്കുകയാണ്. തിരുവനന്തപുരം നോര്‍ത്ത്: 0471-2464814, 2464794, തിരുവനന്തപുരം സൗത്ത്: 0471-2471654, കൊല്ലം: 0474-2760463, തിരുവല്ല: 0469-2602591, പത്തനംതിട്ട: 0468-2222255,
ആലപ്പുഴ: 0477-2251540, ആലുവ: 0484-2620570, ചങ്ങനാശ്ശേരി: 0481-2424444,
എറണാകുളം: 0484-2355336, ഇടുക്കി: 0486-2222281, ഇരിങ്ങാലക്കുട: 0480-2821626,
കോട്ടയം: 0481-2582970, മാവേലിക്കര: 0479-2302290, 2303293, തൃശ്ശൂര്‍: 0487-2423531, പാലക്കാട്: 0491-2544740, ഒറ്റപ്പാലം: 0466-2222404, തിരൂര്‍: 0494-2422490, മഞ്ചേരി: 0483-2766840, കോഴിക്കോട്: 0495-2386166, വടകര: 0496-2523025, തലശ്ശേരി: 0490-2322300, 7907272056, കണ്ണൂര്‍: 0497-2708125, കാസര്‍കോട്: 04994-230885

Tags: postoffice
Share418
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies