ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കൊറോണ വൈറസിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്ന ഒരു വീഡിയോ ആണിത്.
രണ്ടു കുട്ടികള്‍ വീഡിയോയിലൂടെ മാസ്‌ക് ധരിക്കേണ്ടിന്റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും ആവശ്യകത വ്യക്തമാക്കുന്നു. പാട്ടിന്റെ വരികളിലൂടെയാണ് ഇവര്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നത്. കൊറോണ പ്രതിരോധത്തിനായി രാജ്യത്തെ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണ് ഇവരെന്നും രാജ്യത്തിന് തന്നെ ഇവര്‍ അഭിമാനമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്ന മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഈ വീഡിയോയില്‍ ഇഷ്ടിക കഷ്ണങ്ങളെ രാജ്യത്തെ ജനങ്ങളായി ചിത്രീകരിച്ച് കൊറോണ വൈറസ് വ്യാപിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു. വീഡിയോയില്‍ ഒരു കുട്ടി ഇഷ്ടിക കഷ്ണങ്ങളെ ചൂണ്ടികാണിച്ച് ഇത് മനുഷ്യരാണെന്ന് സങ്കല്‍പ്പിക്കാനും ഇതില്‍ ഒരാള്‍ക്ക് കൊറോണ ബാധിക്കുമ്പോള്‍ അത് എങ്ങനെ മറ്റുവരിലേക്ക് പകരുന്നുവെന്നും കാണാമെന്നും പറയുന്നു.
ശേഷം വൃത്താകൃതിയില്‍ അടുക്കിയിരിക്കുന്ന ഇഷ്ടിക കഷ്ണങ്ങളില്‍ ഒന്നിനെ കുട്ടികള്‍ തള്ളിയിടുന്നു. അപ്പോള്‍ നിരനിരയായി എല്ലാ ഇഷ്ടികകളും തകര്‍ന്നു വീഴുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ ഇഷ്ടിക കഷ്ണങ്ങള്‍ മറിഞ്ഞു വീഴുമ്പോള്‍ അതില്‍ നിന്നും ഒരു ഇഷ്ടിക എടുത്ത് മാറ്റിയാല്‍ മറ്റുള്ളവയൊന്നും തകര്‍ന്നു വീഴില്ല. വളരെ ലളിതമായ രീതിയിലാണ് കൊറോണ വൈറസ് എങ്ങനെ സമൂഹത്തില്‍ വ്യാപിക്കുന്നുവെന്നും സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ എങ്ങനെ വൈറസ് ബാധയില്‍ നിന്നും രക്ഷനേടാമെന്നും വീഡിയോയിലൂടെ കുട്ടികള്‍ വിശദീകരിക്കുന്നത്.
बच्चों ने खेल-खेल में जो बता दिया, उसमें कोरोना महामारी से बचने की एक बड़ी सीख है। pic.twitter.com/n13Z92zi2W
— Narendra Modi (@narendramodi) April 16, 2020
Proud of youngsters like Saibaa and Saisha Gupta. They are raising awareness on defeating Coronavirus.
Have a look at this video. pic.twitter.com/95iJ5D61wh
— Narendra Modi (@narendramodi) April 16, 2020















