കൊറോണയെ പ്രതിരോധിക്കാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ജനങ്ങളെല്ലാം സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. എന്നാല്‍ ജനങ്ങളെല്ലാം വീടുകള്‍ക്കുള്ളിലായതോടെ ഭക്ഷണം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് മൃഗങ്ങള്‍. ഭക്ഷണം കിട്ടാതായ മൃഗങ്ങള്‍ക്ക് ആഹാരം എത്തിച്ചു നല്‍ക്കുന്ന നിരവധി പേരുണ്ട്. അത്തരത്തില്‍ കുരങ്ങന് ഭക്ഷണം എത്തിച്ചു നല്‍കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
ഉത്തര്‍ പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. രണ്ടു കൈകളുമില്ലാത്ത ഒരു കുരങ്ങന് ഭക്ഷണം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് വീഡിയോയില്‍ കാണുന്നത്. പഴം തൊലി കളഞ്ഞ് കുരങ്ങന്റെ വായില്‍ വെച്ച് നല്‍കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്റെ അടുത്തായി ഉള്ള ചെറിയ മതിലിലാണ് കുരങ്ങന്‍ ഇരിക്കുന്നത്. മാസ്‌ക് ധരിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ ചെയ്യുന്നതിനിടയിലാണ് കുരങ്ങന് പഴം നല്‍കുന്നത്. അംഗപരിമിതനായ കുരങ്ങന് പഴം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേര്‍ ഇത് കണ്ടു കഴിഞ്ഞു. ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Police Officer feeding an amputee Monkey. pic.twitter.com/7IKBGLlAy6
— Khushboo Soni (@Khushboo_) April 17, 2020















