കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹി വിനോദയാത്ര നടത്തിമടങ്ങിയത് തബ് ലീഗുകാര്‍ സഞ്ചരിച്ച ട്രെയിനിലെന്ന് സൂചന. യാത്രകഴിഞ്ഞ് വന്നവരായതിനാല്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
രണ്ടുപേര്‍ക്കും ഏതു വിധമായിരിക്കാം കൊറോണ ബാധയുണ്ടായതെന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിക്കുന്നത്. രണ്ടു വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഡല്‍ഹിയിലായിരുന്നു. തുടര്‍ന്നുള്ള മടക്കയാത്ര ഇവര്‍ ട്രെയിനിലാണ് നടത്തിയത്. അതേ ട്രെയിനുകളില്‍ തബ് ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയവരും ഉണ്ടായിരുന്നു എന്ന പ്രാഥമിക വിവരം വിദ്യാര്‍ത്ഥികള്‍ നല്‍കിയതായും മെഡിക്കല്‍ കോളേജ് അറിയിച്ചിട്ടുണ്ട്. ഏതായാലും സംസ്ഥാന ആരോഗ്യവകുപ്പിന്റേയോ മുഖ്യമന്ത്രിയുടേയോ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.