ശ്രീനഗര്‍: ജമ്മുകശ്മീരിലാകമാനം ഭീകരപ്രവര്‍ത്തനങ്ങളില്‍ കാര്യമായ കുറവ് വന്നിരിക്കു ന്നതായി സിആര്‍പിഎഫ് മേധാവി ഏ.പി. മഹേശ്വരി പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഭീകരപ്രവര്‍ത്തനത്തില്‍ ഏറെ വ്യത്യാസം വന്നതായാണ് വിലയിരുത്തല്‍.
‘ ജമ്മുകശ്മീരിലെ ഗ്രാമീണ മേഖലകളിലും ചില പ്രത്യേക താഴ് വരകളിലും ഭീകരര്‍ക്ക് നിലവില്‍ സ്വാധീനമുണ്ട്. സൈന്യം അത്തരം മേഖലകളെ കൂടുതലായി നിരീക്ഷിച്ചു വരികയാണ്. എന്നാല്‍ സുപ്രധാന നഗര കേന്ദ്രങ്ങള്‍, ജില്ലാ കേന്ദ്രങ്ങള്‍ എന്നിവിടേക്ക് വന്ന് നടത്തിയിരുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഒപ്പം ലേക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഭീകരന്മാര്ക്ക് കിട്ടുന്ന സഹായങ്ങള്‍ നിലച്ചതും ഒരു കാരണമാണ്’ സി ആര് പി എഫ് മേധാവി വ്യക്തമാക്കി. കശ്മീരിലെ കൊടുംഭീകരരായ 12ലേറെപ്പേരെ സൈന്യം ഈ വര്‍ഷം പിടിക്കുകയോ വധിക്കുകയോ ചെയ്തതും ഭീകരപ്രവര്‍ത്തനം കുറയാന്‍ സഹായകമായി എന്നും മഹേശ്വരി ചൂണ്ടിക്കാട്ടി.