റിയാദ്: കൊറോണവ്യാപനം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ
ഭാരത സർക്കാർ പ്രവാസികൾക്കായി കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായി സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കാൻ ഇന്ത്യൻ എംബസി ആരംഭിച്ചു. ഗൂഗിൾ ഫോംലൂടെ ആണ് വിവര ശേഖരണം.
ഇതൊരു വിവര ശേഖരണം മാത്രം ആണെന്നും ഇന്ത്യയിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല എന്നും എംബസി വ്യക്തമാക്കി.
ഇന്ത്യാ ഗവൺമെന്റ് തീരുമാനമെടുക്കുമ്പോൾ പ്രവാസികളുടെ മടങ്ങി പോക്ക് സംബന്ധിച്ചു എംബസി പ്രഖ്യാപനം നടത്തും. ഓരോ വ്യക്തിയും പ്രേത്യേകം ഈ ഫോം വേണം സമർപ്പിക്കേണ്ടത്. കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ ചേർക്കുന്നതിന് ഓരോ അംഗത്തിനും പ്രത്യേക ഫോം പൂരിപ്പിക്കണമെന്നു എംബസ്സി അഭ്യർത്ഥിച്ചു.
ഫോം പൂരിപ്പിച്ചുകഴിഞ്ഞാൽ, ഇക്കാര്യത്തിൽ എംബസിയിലേക്ക് കൂടുതൽ ഇ-മെയിലുകൾ അയക്കേണ്ട ആവശ്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://t.co/K5Hbmr4cFP