വാഷിംഗ്ടണ്‍: ചൈനയെക്കൊണ്ട് തങ്ങള്‍ക്ക് ആകെയുള്ള നേട്ടം അവരുടെ മോശം സാധന ങ്ങള്‍ക്ക് വന്നികുതിചുമത്തിക്കിട്ടുന്നതുമാത്രമാണ്. ചൈനയുടെ സഹായം രാജ്യങ്ങളെ കുടുക്കുവാന്‍ മാത്രമാണെന്നും തങ്ങള്‍ അതില്‍ വീഴില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ വീണ്ടും അധികാരത്തില്‍ വരരുത് എന്ന ആഗ്രഹമാണ് ചൈനക്കുള്ളത്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കനത്ത നികുതി പിടിക്കുന്നതിന്റെ വൈരാഗ്യമാണ് അവര്‍ക്കുള്ളതെന്നും ട്രംപ് ആരോപിച്ചു. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് അധികാരത്തി ലെത്താനുള്ള ചരടുവലികളാണ് ചൈന നടത്തുന്നതെന്ന് പറഞ്ഞ ട്രംപ് പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റുകളേയും നിശിതമായി വിമര്‍ശിച്ചു.
ചൈന അമേരിക്കയ്ക്ക് ഒരിക്കലും ഒന്നും തന്നിട്ടില്ല. മറിച്ച് 8 വര്‍ഷം ബൈഡനും ഒബാമയും ഇരുന്നപ്പോള്‍ തന്റെ രാജ്യത്തെ സമ്പത്ത് ഊറ്റിക്കുടിക്കുകയാണ് ചൈന ചെയ്തത്. ഇവരെല്ലാം അധികാരത്തില്‍ വരും മുമ്പേ ചൈന ഇത് തുടര്‍ന്നിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നിലവില്‍ വൈറസ് ബാധ മാത്രമാണ് പ്രഥമ പരിഗണാ വിഷയം. അതിന് ചൈന ഉത്തരം നല്‍കണം. മറ്റ് സാമ്പത്തിക കാര്യങ്ങളെല്ലാം രണ്ടാമതാണെന്നും ട്രംപ് വിമര്‍ശനത്തിനിടെ പറഞ്ഞു.