ഡല്‍ഹി: കൊറോണ പ്രതിസന്ധിയില്‍ മനുശ്യരാശിക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൈന്യത്തിന്റെ ബിഗ് സല്യൂട്ട്. രാജ്യത്തൊട്ടാകെയുള്ള വൈറസ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കുന്ന സേനയുടെ ഫൈ്ള പാസ്റ്റ് ഇന്ന് നടക്കും. കൊറോണ ആശുപത്രികള്‍ക്ക് മേല്‍ റോസാപ്പൂക്കള്‍ വിതറി ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങള്‍ പറക്കും.
വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21,മിഗ്27 യുദ്ധവിമനങ്ങളും ഫൈ്ളപാസ്റ്റില് പങ്കാളികളാവും. രാജ്യത്തുടനീളമുള്ള ആശുപത്രികള്‍ക്ക് മേല്‍ വ്യോമസേനാ വിമാനങ്ങള്‍ പുഷ്പ വൃഷ്ടി നടത്തുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാവികസേനയുടെ കപ്പലുകള്‍ പ്രകാശിക്കും. വൈറസ് ബാധിതരെ സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരമാണിതെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് ഡല്‍ഹിയിലെ പോലീസ് സ്മാരകത്തില്‍ സേനാമേധാവികള്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് ഫൈ്ളപാസ്റ്റ് ആരംഭിക്കുന്നത്.
ശ്രീനഗറില്‍ നിന്ന് തിരുവനന്തപുരം വരെയും അസമില്‍ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങള്‍ പറക്കും. അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും കൊറോണ ആശുപത്രികളില്‍ രാവിലെ 9-10 വരെ പുഷ്പവൃഷ്ടി നടത്താനാണ് വ്യോമസേന തീരുമാനിച്ചിരിക്കുന്നത്. ഇറ്റാ നഗര്‍,ഗുവാഹത്തി,ഷില്ലോംഗ്,കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആശുപത്രികള്‍ക്ക് മേല്‍ രാവിലെ 10.30ന് റോസാപ്പൂക്കള്‍ വന്നുവീഴും. കൊറോണ വൈറസ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഗുവാഹത്തിയിലും വ്യോമസേന പൂക്കള്‍ വിതറും.
ഉത്തര്‍പ്രേദശിലെ ലഖ്നൗവിലെ വിവിധ കൊറോണ ആശുപത്രികളില്‍ രാവിലെ 10.15 മുതല്‍ സേന പൂക്കള്‍ വിതറും. ഉച്ചയ്ക്ക് 12.30 ഓടെ ലഖ്നൗവിലെ വിധാന്‍ സഭയക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കും. ദേശീയ തലസ്ഥാനത്ത് യുദ്ധ,ഗതാഗത വിമാനങ്ങള്‍ രാവിലെ 10 മുതല്‍ 11 വരെ പറക്കും.
കൊറോണ പോരാളികള്‍ക്കായുള്ള ഏരിയല്‍ സല്യൂട്ട് രാവിലെ പത്ത് മണിക്ക് ഡല്‍ഹിയില്‍ നടക്കും. ഈ സമയം സുഖോയ് 30,എംകെഐ ,മിഗ് 29 ,ജാഗ്വാര്‍ എന്നീ യുദ്ധ വിമാനങ്ങള്‍ രാജ് പാതക്ക് മുകളിലൂടെ പറക്കും. കൂടാതെ രാജ്യമെമ്പാടുമുള്ള സെനിക സംഘങ്ങള്‍ കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ച് ദേശസ്നേഹ ഗാനങ്ങള്‍ ആലപിച്ച് നന്ദി അറിയിക്കും. കൊറോണ പോരാളികളോട് ഇന്ത്യന്‍ സായുധ സേന വിവിധ സൈനിക രീതിയിലൂടെ നന്ദി അറിയിക്കുമെന്ന് സേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.