ഭർത്താവ് നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല അദ്ദേഹത്തിന്റെ ധൈര്യത്തെയും രാജ്യസേവനത്തോടുള്ള അഭിനിവേശത്തെക്കുറിച്ചുമാണ് പറയാൻ ആഗ്രഹിക്കുന്നത് ; കേണൽ അശുതോഷ് ശർമ്മയുടെ ഭാര്യ പല്ലവി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവ് നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല അദ്ദേഹത്തിന്റെ ധൈര്യത്തെയും രാജ്യസേവനത്തോടുള്ള അഭിനിവേശത്തെക്കുറിച്ചുമാണ് പറയാൻ ആഗ്രഹിക്കുന്നത് ; കേണൽ അശുതോഷ് ശർമ്മയുടെ ഭാര്യ പല്ലവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2020, 10:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:ഭര്‍ത്താവിന്റെ നഷ്ടത്തെകുറിച്ചല്ല മറിച്ച് അദ്ദേഹത്തിന്റെ ധൈര്യത്തെയും രാജ്യസേവനത്തോടുള്ള അഭിനിവേശത്തെയും കുറിച്ചോര്‍ക്കുന്നതിലാണ് എനിക്കഭിമാനമെന്ന് പല്ലവി അശുതോഷ്. ഹന്ദ്വാരയില്‍ ഭീകരുമായുള്ള ഏറ്റമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ അശുതോഷ് ശര്‍മ്മയുടെ ഭാര്യയാണ് പല്ലവി.

‘അദ്ദേഹത്തിന് രാജ്യസേവനത്തോട് ഒരു അഭിനിവേശമുണ്ടായിരുന്നു, താന്‍ നയിച്ച സൈനിക യൂണിറ്റിനും തന്റെ യൂണിഫോമിനുമായിരുന്നു അദ്ദേഹം മുന്‍ഗണനനല്‍കിയത്. എന്റെ നഷ്ടം നികത്താനാവാത്തതും താങ്ങാനാവാത്തതുമാണ്, പക്ഷേ എന്റെ ഭര്‍ത്താവ് സാധാരണക്കാരുടെ ജീവനും സുരക്ഷയ്‌ക്കും വേണ്ടി ചെയ്ത പ്രവര്‍ത്തനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു,’ പല്ലവി പറഞ്ഞു.

അദ്ദേഹം എല്ലായ്‌പ്പോഴും തന്റെ യൂണിറ്റിന്റെ ക്ഷേമത്തെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. ‘അവരുടെ ശാരീരികക്ഷമതയ്‌ക്കും ഭക്ഷണത്തിനും എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍, തന്റെ കൂടെയുള്ളവരെ പരിപാലിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഒരു ദേശീയ ചാനലില്‍ നല്കിയ അഭിമുഖത്തിലാണ് പല്ലവി തന്റെ ഭര്‍ത്താവിനെ കുറിച്ച് സംസാരിച്ചത്. വളരെ ധീരമായ വാക്കുകള്‍ ആയിരുന്നു പല്ലവിയുടേതെന്ന് ചാനല്‍ അവതാരക ഇടയ്‌ക്ക് സൂചിപ്പിക്കുകയും ചെയ്തു. ‘ഞാന്‍ തീവ്രവാദികളെ കൊന്ന് നാട്ടിലേക്ക് മടങ്ങും എന്ന് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു. അതെ, അദ്ദേഹം നാളെ മടങ്ങിവരുന്നു, അത് ത്രിവര്‍ണ്ണപതാകയില്‍ പൊതിഞ്ഞായിരിക്കും പല്ലവി ശാന്തമായി പറഞ്ഞു.

കേണല്‍ ശര്‍മ കശ്മീരില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു ടിവി ന്യൂസ് ചാനല്‍ പല്ലവിയുടെ അഭിമുഖം പകര്‍ത്തിയ സംഭവവും അവര്‍ ഓര്‍ത്തെടുത്തു. എന്നാല്‍ ഇന്നും അതേ ക്യാമറകള്‍ വീണ്ടും ഞങ്ങളുടെ വസതിയിലെത്തിയിരിക്കുന്നു പക്ഷെ സ്ഥിതി തികച്ചും വ്യത്യസ്തമായിരിക്കുന്നു പല്ലവി വ്യക്തമാക്കുന്നു.

മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹത്തിനറിയാം. ആ ആത്മവിശ്വാസത്തിലാണ് അദ്ദേഹം തീരുമാനമെടുത്തതെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എന്നോട് പറയുമായിരുന്നു, ‘എനിക്ക് 1,500 പേരെ പരിപാലിക്കേണ്ടതുണ്ട് നിങ്ങള്‍ കുടുംബത്തെ നന്നായി പരിപാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന്.

ഫെബ്രുവരി 27 നാണ് ജമ്മു കശ്മീരിലെ ഉധംപൂരില്‍ നടന്ന സേന മെഡല്‍ സമര്‍പ്പണ ചടങ്ങില്‍ ഇരുവരും അവസാനമായി കണ്ടത്. പക്ഷേ, അന്ന് അവര്‍ക്ക് രണ്ട് ദിവസം മാത്രമേ ഒരുമിച്ച് കഴിയാന്‍ സാധിച്ചുള്ളൂ എന്നും പല്ലവി ഓര്‍മ്മിച്ചു.കേണല്‍ ശര്‍മ്മ പുതിയ ഷൂസ് വാങ്ങിയതായും ഓപ്പറേഷന്‍ പൂര്‍ത്തിയായാല്‍ പുതിയ ഷൂസ് ധരിക്കുമെന്ന് തന്നോട് പറഞ്ഞതായും പല്ലവി പറഞ്ഞു.

‘എന്റെ കുട്ടി തന്റെ പിതാവിനെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയായി വളരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അപകടസാധ്യത കണക്കിലെടുക്കാതെ തന്റെ ആളുകളെയും പ്രവര്‍ത്തനങ്ങളെയും നയിച്ച അദ്ദേഹം. തന്റെ ജോലിയെയും രാജ്യത്തെയും സ്‌നേഹിച്ച ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെ ഓര്‍ക്കണം. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരി മാത്രമായിരുന്നു. ദു:ഖത്തോടെയാണ് ഈ വാക്കുകള്‍ പല്ലവി പൂര്‍ത്തിയാക്കിയത്.

ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ കേണല്‍ അശുതോഷ് ശര്‍മ്മ ഉള്‍പ്പെടെ അടക്കം നാലു സൈനികരും പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യുവരിച്ചത്. 21 രാഷ്‌ട്രീയ റൈഫിള്‍സിലെ മേജര്‍ അനൂജ് സൂദ് , ലാന്‍സ് നായിക് ദിനേഷ് , റൈഫിള്‍ മാന്‍ എന്‍.കെ രാജേഷ് , കശ്മീര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷക്കീല്‍ ഖാസി എന്നിവരാണ് വീരമൃത്യു വരിച്ചത്.ഹന്ദ്വാരയിലെ വീട്ടില്‍ സാധാരണക്കാരെ ബന്ദികളാക്കിയ ഭീകരരെ നേരിടുന്നതിനിടെയാണ് ഇവര്‍ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.

ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies