അന്നയാള്‍ ഡ്രസിംഗ്‌റൂമില്‍ വന്ന് പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല; ജീവന്‍ കൊടുക്കേണ്ടി വന്നാല്‍ അയാള്‍ക്കു വേണ്ടി ഞാനതും ചെയ്യും; മുന്‍ ക്യാപ്ടനെ വാനോളം പുകഴ്ത്തി ഗൗതം ഗംഭീര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അന്നയാള്‍ ഡ്രസിംഗ്‌റൂമില്‍ വന്ന് പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല; ജീവന്‍ കൊടുക്കേണ്ടി വന്നാല്‍ അയാള്‍ക്കു വേണ്ടി ഞാനതും ചെയ്യും; മുന്‍ ക്യാപ്ടനെ വാനോളം പുകഴ്‌ത്തി ഗൗതം ഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2020, 08:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: തന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറക്കാത്ത അനുഭവങ്ങള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സൗരവ് ഗാംഗുലി, മഹേന്ദ്ര സിംഗ് ധോണി എന്നീ ഇതിഹാസ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചെങ്കിലും ഗംഭീര്‍ മികച്ച നായകനായി തെരഞ്ഞെടുത്തിരിക്കുന്നത് വ്യത്യസ്തനായ ഒരു കളിക്കാരനേയാണ്. അദ്ദേഹത്തിനു വേണ്ടി തന്റെ ജീവന്‍ നല്‍കാനും തയ്യാറായിരുന്നു എന്നാണ് ഗംഭീര്‍ പറഞ്ഞത്.

ഗംഭീര്‍ കളി ആരംഭിച്ചത് ഗാംഗുലിക്ക് കീഴിലായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത് ധോണിക്കു കീഴിലായിരുന്നു. രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവര്‍ക്കു കീഴിലും അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും വളരെ ചെറിയ കാലത്ത് ഇന്ത്യയെ നയിച്ച അനില്‍ കുബ്ലെയെയാണ് ഗംഭീര്‍ മികച്ച നായകനായി തെരഞ്ഞെടുത്തത്.

2016ലാണ് ഇന്ത്യന്‍ നായകനായി കുംബ്ലെ നിയമിക്കപ്പെട്ടത്. 14 ടെസ്റ്റ് മത്സരങ്ങളിലാണ് കുംബ്ലെ ഇന്ത്യയെ നയിച്ചത്. 2008ല്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഗംഭീര്‍ മറക്കാത്ത അനുഭവമായി പങ്കുവെച്ചത്. അക്കാലത്ത് ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം പോലും സംശയത്തിന്റെ വക്കിലായിരുന്നു എന്നും ഗംഭീര്‍ പറഞ്ഞു. പരമ്പരക്ക് മുന്നോടിയായി കുംബ്ലെയുമൊത്ത് ഡിന്നര്‍ കഴിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നലത്തെ എന്നപ്പോലെ ഇന്നും മനസിലുണ്ടെന്ന് ഗംഭീര്‍ വ്യക്തമാക്കി.

എന്തു സംഭവിച്ചാലും സേവാഗും നിങ്ങളുമായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ എന്നും നിങ്ങള്‍ എട്ട് മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്തായാലും അതില്‍ മാറ്റമില്ലെന്നും ഡിന്നറിനിടെ കുംബ്ലെ പറഞ്ഞു. തന്റെ കരിയറില്‍ മുന്‍പ് ഒരാളില്‍ നിന്നും അത്തരം വാക്കുകള്‍ കേട്ടിട്ടില്ലെന്നും ആര്‍ക്കെങ്കിലും വേണ്ടി തന്റെ ജീവന്‍ കൊടുക്കേണ്ടി വന്നാല്‍ അത് അനില്‍ കുംബ്ലെക്കു വേണ്ടി ആയിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഗംഭീര്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. കുംബ്ലെ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഈ നേട്ടത്തിന് കാരണമായി ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, കുംബ്ലെ ദീര്‍ഘ കാലം ഇന്ത്യയെ നയിച്ചിരിന്നെങ്കില്‍ അദ്ദേഹത്തിന് നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നെന്ന് പറഞ്ഞ ഗംഭീര്‍, കുംബ്ലെയുടെ ബൗളിംഗ് മികവിനേയും പ്രശംസിച്ചു.

Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

Latest News

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies