കൊച്ചി : ബ്ളാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതാരം ഇയാൻ ഹ്യൂം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു. ഇത്തവണ കളിക്കാനല്ല മറിച്ച് കളി പഠിപ്പിക്കാനാണ് ഹ്യൂമേട്ടൻ എത്തുന്നത്. ഫുട്‍ബോൾ അക്കാദമികളുമായാണ് അദ്ദേഹം വീണ്ടും ഇന്ത്യയിൽ സജീവമാകാ൯ ഒരുങ്ങുന്നത്.
മികച്ച യുവതാരങ്ങളെ വാർത്തെടുക്കാൻ ഇന്ത്യയിലെ ചില നഗരങ്ങളിൽ ഫുട്ബോൾ അക്കാദമികൾ തുടങ്ങാനാണ് കനേഡിയൻ താരത്തിന്റെ പദ്ധതി. അതിൽ കൊച്ചിയും ഉൾപ്പെടുന്നു. ഇന്ത്യൻ ഫുട്ബോളിലെ സാഹചര്യം ശരിക്കും മനസിലാക്കിയ താരത്തിന് ഈ പദ്ധതി പ്രാവർത്തികമാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നാണു വിലയിരുത്തൽ.















