റിയാദ്: നാട്ടിലുള്ള ഭാര്യയോട് ഫോണില്‍ സംസാരിച്ചിരിക്കേ പ്രവാസിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലയാളിയാണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്(46)നാണ് ഹൃദയാഘാതം സംഭവിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നമസ്കാരത്തിന് ശേഷം കടയിലെത്തി നാട്ടിലേക്ക് ഭാര്യയെ വിളിക്കുകയായിരുന്നു. ശാരീരികമായി നല്ല സുഖമില്ലെന്ന് ഭാര്യയോട് പറയുന്നതിനിടെ ഫോണ്‍ പെട്ടന്ന് കട്ടായി. തുടര്‍ന്ന് ദമാമിലുള്ള ബന്ധുവിനെ ഭാര്യ ഉടന്‍ വിളച്ച് വിവരം പറയുകയായിരുന്നു. ബന്ധുക്കളെത്തിയപ്പോഴേക്കും കടക്കുള്ളില്‍ മരിച്ചുകിടക്കുന്ന നജ്മുദ്ദീനെയാണ് കണ്ടത്.
മൃതദേഹം പോലീസ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. നജ്മുദ്ദീന് നാട്ടില്‍ ഭാര്യ റിന്‍ഷാ മോളും ഏക മകള്‍ നിഹാലയുമാണുള്ളത്. പരീതിന്റേയും ഐഷാ കുഞ്ഞുബീവിയുടേയും മകനാണ്. ഖബറടക്കം റിയാദില്‍ തന്നെ നടക്കുമെന്നാണറിവ്.