വൈറല്‍ കാലമല്ലേ; ചെറുപയര്‍ കഴിക്കാം; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വൈറല്‍ കാലമല്ലേ; ചെറുപയര്‍ കഴിക്കാം; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2020, 04:15 pm IST
FacebookTwitterWhatsAppTelegram

പലവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സമയമാണിത്. നാം കേട്ടിട്ടില്ലാത്ത പുതിയ തരം വൈറസുകളും രോഗങ്ങളും ഉടലെടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍. ഇത്തരത്തിലുള്ള വൈറസുകളെ പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗമാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത്.

രോഗമുണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കും വൈറസിനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം എന്നത്.രോഗപ്രതിരോധ ശേഷി കൂടുതല്‍ ഉള്ളവരില്‍ രോഗം വരാനുള്ള സാധ്യതയും കുറവായിരിക്കും. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറവായവരെ വൈറസ് വേഗം കീഴടക്കും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷ്യ വര്‍ഗമാണ് ചെറുപയര്‍. രോഗങ്ങളെ ചെറുത്തു നിര്‍ത്താന്‍ ചെറുപയറില്‍ ആരോഗ്യ സംബന്ധമായ ഏറെ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകളുടെ കലവറയാണ് ചെറുപയര്‍. കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും ഇത് സഹായിക്കും. രക്തക്കുറവ് പരിഹരിക്കാനും കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തു നിര്‍ത്താനും വളരെ സഹായകരമായ ഭക്ഷ്യവസ്തുവാണിത്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കി നല്‍കുന്നത് ഉത്തമമാണ്.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വളരെ മികച്ച ഭക്ഷണ പദാര്‍ത്ഥമാണിത്.കണ്ണിന്റെ ആരോഗ്യത്തിനും കാഴ്‌ച്ചശക്തി വര്‍ധിപ്പിക്കാനും ചെറുപയര്‍ കഴിക്കുന്നത് നല്ലതാണ്. ദഹന പ്രക്രിയ എളുപ്പമാക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

ചെറുപയര്‍ മുളപ്പിച്ച് കഴിച്ചാല്‍ പോഷക ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്. ഇത് മുളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുകയും ചെയ്യുന്നു.

Tags: Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies