പലവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സമയമാണിത്. നാം കേട്ടിട്ടില്ലാത്ത പുതിയ തരം വൈറസുകളും രോഗങ്ങളും ഉടലെടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍. ഇത്തരത്തിലുള്ള വൈറസുകളെ പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗമാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത്.
രോഗമുണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കും വൈറസിനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം എന്നത്.രോഗപ്രതിരോധ ശേഷി കൂടുതല്‍ ഉള്ളവരില്‍ രോഗം വരാനുള്ള സാധ്യതയും കുറവായിരിക്കും. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറവായവരെ വൈറസ് വേഗം കീഴടക്കും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷ്യ വര്‍ഗമാണ് ചെറുപയര്‍. രോഗങ്ങളെ ചെറുത്തു നിര്‍ത്താന്‍ ചെറുപയറില്‍ ആരോഗ്യ സംബന്ധമായ ഏറെ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകളുടെ കലവറയാണ് ചെറുപയര്‍. കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും ഇത് സഹായിക്കും. രക്തക്കുറവ് പരിഹരിക്കാനും കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തു നിര്‍ത്താനും വളരെ സഹായകരമായ ഭക്ഷ്യവസ്തുവാണിത്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കി നല്‍കുന്നത് ഉത്തമമാണ്.
ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വളരെ മികച്ച ഭക്ഷണ പദാര്‍ത്ഥമാണിത്.കണ്ണിന്റെ ആരോഗ്യത്തിനും കാഴ്‌ച്ചശക്തി വര്‍ധിപ്പിക്കാനും ചെറുപയര്‍ കഴിക്കുന്നത് നല്ലതാണ്. ദഹന പ്രക്രിയ എളുപ്പമാക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
ചെറുപയര്‍ മുളപ്പിച്ച് കഴിച്ചാല്‍ പോഷക ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്. ഇത് മുളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുകയും ചെയ്യുന്നു.















