64 ദിവസത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഫുട്ബോൾ ലോകത്ത് വീണ്ടും ലോംഗ് ഫിസിൽ മുഴങ്ങി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നൽകിയ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ മത്സരത്തിൽ ബോറുസിയ ഡോർട്മുണ്ടിനു തകർപ്പൻ ജയം.
ഷാൽകെക്ക് എതിരെ എതിരില്ലാത് തനാല് ഗോളിനാണ് ബോറുസിയ ഡോർട്മുണ്ടിന്റെ തകർപ്പൻ ജയം. ലോകം മുഴുവൻ ഉറ്റു നോക്കിയ പോരാട്ടത്തിൽ ഗുർറേയ്റോയുടെ ഇരട്ട ഗോളും ഹാലൻഡിന്റെയും ഹസാർഡിന്റെയും ഓരോ ഗോളുകളും ആണ് ഡോർട്മുണ്ടിന് വിജയം സമ്മാനിച്ചത്.