പിസയിലും കേക്കിലും ഐസ്‌ക്രീമിലും വരെയുണ്ട്; ഗ്ലോബലായി ചക്ക; പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന കാലം കഴിഞ്ഞു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പിസയിലും കേക്കിലും ഐസ്‌ക്രീമിലും വരെയുണ്ട്; ഗ്ലോബലായി ചക്ക; പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന കാലം കഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2020, 06:42 pm IST
FacebookTwitterWhatsAppTelegram

പണ്ട് പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഒരു ഫലവര്‍ഗമാണ് ചക്ക. എന്നാല്‍ ഇന്ന് ആ കാലമൊക്കെ പോയ് മറഞ്ഞിരിക്കുന്നു. തീന്‍ മേശയിലെ താരമായി മാറിയിരിക്കുകയാണ് ചക്ക ഇപ്പോള്‍. ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ വരെ ചക്ക ശ്രദ്ധ നേടി കഴിഞ്ഞു. ഐസ്‌ക്രീം, കേക്ക്, ജ്യൂസ്, പിസ എന്നിവയിലെല്ലാം ഇന്ന് ചക്ക ഉപയോഗിക്കുന്നുണ്ട്.

വിദേശത്തെ വിപണികളില്‍ വരെ താരമായി മാറിയിരിക്കുകയാണ് ചക്ക. എല്ലാ ഭാഗത്തുമുള്ള ആളുകളും ചക്ക ഇഷ്ടപ്പെടുന്നുണ്ടെന്നാണ് വിദേശ രാജ്യങ്ങളില്‍ ഹോട്ടലുകളും ഭക്ഷ്യ ശാലകളും നടത്തുന്നവര്‍ പറയുന്നത്. ചിക്കനും മട്ടനുമൊക്കെ പകരമായി ഇന്ന് ആളുകള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നതും ചക്കയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാംസാഹാരങ്ങള്‍ ആളുകള്‍ ഒഴിവാക്കുകയാണ്. അതിനാല്‍ തന്നെ ചക്കയ്‌ക്ക് ഡിമാന്‍ഡ് ഏറിക്കൊണ്ടിരിക്കുകയാണ്.

നിരവധി ആരോഗ്യ ഗുണങ്ങളും ചക്കയ്‌ക്കുണ്ട്. ബാക്ടീരിയ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ ഇല്ലാതാക്കാനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചക്കയ്‌ക്ക് കഴിവുണ്ട്. ചോറ്, റൊട്ടി എന്നീ ഭക്ഷണങ്ങള്‍ കഴിക്കുന്നുതിനേക്കാളും ചക്ക കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത്.

ആഗോള താപനം കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സമയത്ത് ചക്ക കൃഷി ചെയ്യുന്നത് വരള്‍ച്ചയെ പ്രതിരോധിക്കുമെന്നും അധികം പരിപാലനം ആവശ്യമില്ലാത്ത പോഷക സമൃദ്ധമായ ഒരു ഭക്ഷ്യ വിളയാണ് ചക്കയെന്നും ഗവേഷകര്‍ പറയുന്നു.

പലവിധ വിഭവങ്ങളാണ് ചക്ക വെച്ച് ഇപ്പോള്‍ ഉണ്ടാക്കുന്നത്. ചക്ക വെച്ച് ഉണ്ടാക്കുന്ന കട്‌ലൈറ്റിനു വരെ ആവശ്യക്കാര്‍ ഏറെയാണ്. അന്താരാഷ്‌ട്ര തലത്തില്‍ പോലും ചക്കയുടെ ആവശ്യകത വര്‍ധിക്കുന്നുവെന്നാണ് കര്‍ഷകരും പറയുന്നത്. റബര്‍ മുറിച്ച് തന്റെ കൃഷിയിടത്തില്‍ പ്ലാവ് നടാനുള്ള തീരുമാനം എടുത്ത ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് തൃശൂരിലെ കര്‍ഷകനായ വര്‍ഗീസ് തരക്കന്‍ പറയുന്നത്.

വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെന്ന സവിശേഷയും ചക്കയ്‌ക്ക് ഉണ്ടെന്നു വര്‍ഗീസ് വ്യക്തമാക്കുന്നു. റബര്‍ മുറിച്ചു മാറ്റി പ്ലാവ് നട്ടപ്പോള്‍ പലരും തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെ തന്റെ വിജയ രഹസ്യം ചോദിച്ചെത്തുകയാണെന്നും ഒരു പുഞ്ചിരിയോടെ വര്‍ഗീസ് പറയുന്നു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies