ബിബിസിയിൽ അബദ്ധം വിളമ്പി ആരോഗ്യമന്ത്രി ; ഗോവ കേന്ദ്രഭരണ പ്രദേശം ; ഗോവക്കാരൻ കൊറോണ ബാധിച്ച് മരിച്ചത് കേരളത്തിന്റെ അക്കൗണ്ടിൽ കൂട്ടിയെന്നും കെ.കെ ഷൈലജ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിബിസിയിൽ അബദ്ധം വിളമ്പി ആരോഗ്യമന്ത്രി ; ഗോവ കേന്ദ്രഭരണ പ്രദേശം ; ഗോവക്കാരൻ കൊറോണ ബാധിച്ച് മരിച്ചത് കേരളത്തിന്റെ അക്കൗണ്ടിൽ കൂട്ടിയെന്നും കെ.കെ ഷൈലജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2020, 03:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബിബിസി യിൽ സംസാരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഗോവക്കെതിരെ വാസ്തവവിരുദ്ധമായ വിവരങ്ങൾ പറഞ്ഞതിനെതിരെ പ്രതിഷേധം. ഗോവയിൽ ആവശ്യമായ ആശുപത്രികളില്ലെന്നും അതിനാൽ കൊറോണ രോഗി കേരളത്തിലെത്തിയെന്നുമാണ് ഷൈലജ പറഞ്ഞത്. കേരളത്തിൽ വന്ന് മരിച്ച ഗോവക്കാരനെ കേരളത്തിൽ കൂട്ടിയെന്നും മന്ത്രി ചാനലിന്റെ ലൈവിൽ പറഞ്ഞു.

കൊറോണ വൈറസിനെതിരെ കേരളം കൈക്കൊണ്ട മാർഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. കേരളത്തിൽ മൂന്ന് രോഗികൾ മാത്രമേ മരിച്ചിട്ടുള്ളൂവെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. മാഹി സ്വദേശിയായ കൊറോണ രോഗി കേരളത്തിൽ ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തിന്റെ കണക്കിൽ കൂട്ടിയതാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ മാഹിക്ക് പകരം മന്ത്രി ഗോവയെന്നാണ്‌ ഉപയോഗിച്ചത്.

നിലവിൽ കേരളത്തേക്കാൾ മരണ സംഖ്യ കുറഞ്ഞ പത്ത് സംസ്ഥാനങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ് , ഗോവ , മണിപ്പൂർ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ആരും മരിച്ചിട്ടില്ല. മേഘാലയയിലും ഉത്തർഖണ്ഡിലും ഒരാൾ വീതവും അസമിൽ രണ്ടു പേരുമാണ് മരിച്ചത്. ഹിമാചൽ പ്രദേശിലും ഝാർഖണ്ഡിലും മൂന്ന് പേർ മരിച്ചിട്ടുണ്ട്. ഒരാൾ പോലും മരിക്കാത്ത ഗോവയിൽ നിന്ന് രോഗി കേരളത്തിൽ വന്ന് മരിച്ചെന്നാണ് ആരോഗ്യമന്ത്രി അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് പ്രതികരിച്ചത്.

ഗോവയിൽ ആശുപത്രികളും അടിസ്ഥാന സൗകര്യവുമില്ലെന്നും ഗോവക്കാരൻ കേരളത്തിൽ വന്ന് മരിച്ചെന്നുമുള്ള ആരോഗ്യമന്ത്രിയുടെ തെറ്റായ പരാമർശം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Tags: K K Shylaja
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies