കൊറോണയ്ക്കൊപ്പം ഉം‌പൂണും ; ജാഗ്രതയോടെ ദുരന്ത നിവാരണ സേന ; മാറ്റിപ്പാർപ്പിച്ചത് ലക്ഷങ്ങളെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയ്‌ക്കൊപ്പം ഉം‌പൂണും ; ജാഗ്രതയോടെ ദുരന്ത നിവാരണ സേന ; മാറ്റിപ്പാർപ്പിച്ചത് ലക്ഷങ്ങളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2020, 08:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 1991ന് ശേഷം ഉണ്ടാകാന്‍ പോകുന്ന അതിശക്മായ ചുഴലിക്കാറ്റായ ഉംപൂണിന്റെ ആഘാതം തടയാന്‍ സുരക്ഷാ സംവിധാനങ്ങളൊരുങ്ങിയെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഒറീസ പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ രക്ഷയ്‌ക്കായുള്ള ഒരുക്കങ്ങള്‍ വിശദീകരിച്ചത്. എൻ.ഡി.ആർ.എഫ്  മേധാവി എസ്.എന്‍ പ്രധാനാണ് പ്രവര്‍ത്തനം വിശദീകരിച്ചത്.

ആകെ 41 സംഘങ്ങളെ രണ്ടു സംസ്ഥാനങ്ങളിലായി വിന്യസിച്ചതായി എൻ.ഡി.ആർ.എഫ് അറിയിച്ചു. ഇതില്‍ ഒഡീഷയില്‍ 15 സംഘങ്ങളും പശ്ചിമ ബംഗാളിൽ 21 സംഘങ്ങളു മാണുള്ളത്. 6 സംഘങ്ങള്‍ റിസര്‍വ്വാക്കി രാജ്യത്തിന്റെ ആറു കേന്ദ്രങ്ങളിലായി നിലയുറപ്പിച്ചി രിക്കുകയാണ്.

വാര്‍ത്താവിനിമയ സംവിധാനം, ബോധവല്‍ക്കരണം, രക്ഷാപ്രവര്‍ത്തനം എന്നീ തരത്തിലാണ് സൈന്യത്തിനെ വിന്യസിച്ചിരിക്കുന്നത്. മുമ്പ് ഉണ്ടായിട്ടുള്ള ഫോണീ ചുഴലിക്കാറ്റിനെ നേരിട്ട രക്ഷാ സംഘമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ അനുഭവ സമ്പത്ത് പ്രദേശത്തെ ജനങ്ങളെ കൂടുതല്‍മ  ജാഗരൂകരാക്കുമെന്നും പ്രധാന്‍ അറിയിച്ചു.കൊറോണയക്ക് പുറകേ ഉംപൂണും വന്നതോടെ അതിവേഗം സഹായം എത്തിക്കുന്ന തരത്തിലാണ് സംവിധാനം.

വിന്യസിച്ചിരിക്കുന്ന സംഘത്തിലെ 21 ടീം പശ്ചിമ ബംഗാളി്ല്‍ എത്തിക്കഴിഞ്ഞു. പ്രത്യേക വാര്‍ത്താ വിനിമയ ഉപകരണം. മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള സംവിധാനം, മതിലുകള്‍ പൊളിക്കാനുള്ള സംവിധാനം, മണ്ണിനടിയില്‍പെടുന്നവരെ നീക്കാനുള്ള സംവിധാനം എന്നിവ ഓരോ സംഘത്തിനും പ്രത്യേകമായി നല്‍കിയതായും എന്‍ഡിആര്‍എഫ് മേധാവി അറിയിച്ചു. പ്രത്യേക ട്രക്കുകളും പൊക്ലെയിനുകളുമടക്കം നിലവിലുണ്ടെന്നും കരമേഖലകളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

എന്‍ഡിആര്‍എഫ് റിസര്‍വ്വ് സേനകള്‍ ബനാറസ്, പാറ്റ്‌ന, ചെന്നൈ, ഗുവാഹട്ടി. വിജയവാഡ, പൂനെ എന്നിവിടെയാണ് ഒരുങ്ങി നില്‍ക്കുന്നത്. അവരെല്ലാം എയര്‍ഫോഴ്‌സ് വിമാനത്താവളങ്ങളോട് അനുബന്ധിച്ച് തയ്യാറാണ്. ഏതു നിമിഷവും അവര്‍ എവിടേയും 2 മണിക്കൂറിനുള്ളില്‍ എത്തുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ചുഴലിക്കാറ്റിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊറോണയ്‌ക്ക് സാമൂഹ്യ സുരക്ഷയും ഉറപ്പാക്കണമെന്നതിനാല്‍ അതിനായുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ പൊതുജനത്തിനായി ആയിരം പേരുടെ താമസം, ശൗചാലയ വ്യവസ്ഥ എന്നിവയാണ് ജില്ലാ തലത്തില്‍ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും പ്രധാന്‍ അറിയിച്ചു.

Tags: umpoonNDRF
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies