ഐപിഎല്‍ മുടങ്ങിയാല്‍ നഷ്ടം ലോക ക്രിക്കറ്റിനെന്ന് സാമ്പത്തിക വിദഗ്ധര്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്‍ മുടങ്ങിയാല്‍ നഷ്ടം ലോക ക്രിക്കറ്റിനെന്ന് സാമ്പത്തിക വിദഗ്ധര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2020, 12:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കൊറോണ മൂലം കായിക മേഖലകള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്ക് ഭീകരമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ക്രിക്കറ്റ് സ്വാധീനിക്കുന്ന രാജ്യങ്ങളെ പ്രതിസന്ധി ശക്തമായി ബാധിച്ചുകഴിഞ്ഞുവെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കായികരംഗത്ത് ഐപിഎല്ലിന്റെ മുടങ്ങലാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റിന്റെ വാണിജ്യ സാദ്ധ്യത ഏറ്റവും നന്നായി മുതലെടുക്കുന്നത് ഐപിഎല്ലാണ്. വിദേശതാരങ്ങളടക്കം നല്ല സമ്പാദ്യം ഉണ്ടാക്കുന്നതും ഐപിഎല്ലിലെ താരമൂല്യമനുസരിച്ചാണ്.

അതാത് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകള്‍ നിശ്ചയിക്കുന്ന മത്സരങ്ങളുടെ വരുമാനത്തിന് പരിധിയുണ്ട്. എന്നാല്‍ പ്രീമിയര്‍ ലീഗുകളും കൗണ്ടിക്രിക്കറ്റുകളും ആരാധകരുടെ ഹരമാകുന്നത് പണം വാരിയെറിഞ്ഞുള്ള പരസ്യങ്ങളും അതിനോടനുബന്ധിച്ചുള്ള ക്ലബ്ബുകളുടെ പരിപാടികളും കൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ധനായ സുന്ദര്‍ രാമന്‍ വ്യക്തമാക്കി. ഐപിഎല്ലിന്റെ മുന്‍ സിഇഒയും നിലവില്‍ ഐസിസിയുടെ ടി20 മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമാണ് സുന്ദര്‍ രാമന്‍. ലോക ക്രിക്കറ്റിലെ ആഗോള വരുമാനത്തിന്റെ 40 ശതമാനവും നേടിത്തരുന്നത് ഐപിഎല്ലാണ്. 8 ഫ്രാഞ്ചൈസികളിലായി 85 കോടി രൂപ ഒരു സീസണില്‍ താരങ്ങള്‍ക്ക് മാത്രം വരുമാനമായി നല്‍കുന്നുണ്ട്.

വരുന്ന ഒരു മാസത്തിനകം കായിക രംഗം രക്ഷപെടാന്‍ രണ്ടു മാര്‍ഗ്ഗങ്ങളാണ് രാമന്‍ കാണുന്നത്.  ഡിജിറ്റല്‍ സംപ്രേഷണത്തിലൂടെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ജൂലൈ മാസത്തില്‍ ആരംഭിച്ചാല്‍ 2021 ജനുവരി മുതല്‍ കാണികള്‍ സ്റ്റേഡിയത്തില്‍ വരുന്ന സാഹചര്യത്തിന് വഴിതുറക്കും. അല്ലെങ്കില്‍ ഡിസംബറില്‍ ഡിജിറ്റില്‍ സംപ്രേക്ഷണവും 2021 ഏപ്രില്‍ മുതല്‍ സ്റ്റേഡിയങ്ങളിലെ ജനങ്ങളുടെ പ്രവേശനവും നടത്താനാകൂ  . ഇതിലേതായാലും ഇന്ത്യ പങ്കെടുക്കുന്ന കളികളോ ഇന്ത്യയില്‍ നടക്കുന്ന കളികള്‍ക്കോ മാത്രമേ ഉദ്ദേശിക്കുന്ന വരുമാനം നേടാനാകൂ എന്നും രാമന്‍ മുന്നറിയിപ്പ് നല്‍കി.

Tags: IPL
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies