അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 10:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നു. ആദ്യ ബാച്ച് അഗ്നിവീരന്മാരുടെ നാല് വർഷത്തെ സേവനകാലാവധി അവസാനിക്കാനിരിക്കെ കൂടുതൽ അഗ്നിവീരന്മാരെ നിലനിർത്താനുള്ള ആലോചയിലാണ് കേന്ദ്രസർക്കാർ. നിലവിൽ 25 ശതമാനം പേരെയാണ് സ്ഥിരസേവനത്തിന് ഉൾപ്പെടുത്തുന്നത്.  ഇത്  ഉയർത്താൻ സേനാവിഭാഗങ്ങൾ ശുപാർശ നൽകിയെന്നാണ് റിപ്പോർട്ട്. സാങ്കേതിക വൈദഗ്ധ്യവും പ്രവർത്തന പരിചയവും സേനയിൽ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കര, നാവിക, വ്യോമസേനകൾ പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.

നാവികസേനയിൽ സേവനം പൂർത്തിയാക്കുന്ന അഗ്നിവീരന്മാരിൽ 75 ശതമാനം പേരെ സ്ഥിരസേനയിൽ നിലനിർത്തണമെന്നാണ് ശുപാർശ. അതേസമയം, കരസേനയിലും വ്യോമസേനയിലും 50 ശതമാനം പേരെ സ്ഥിരനിയമനത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ബന്ധപ്പെട്ട സേനാവിഭാഗങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സുമായി (DMA) പ്രതിരോധ മന്ത്രാലയം ഉടൻ തന്നെ വിശദമായ ചർച്ചകൾ നടത്തിയേക്കും. വിവിധ സേനാവിഭാഗങ്ങളുടെ ശുപാർശകൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

നിലവിൽ അഗ്നിപഥ് പദ്ധതിപ്രകാരം നാല് വർഷത്തെ സേവനത്തിന് ശേഷം 25 ശതമാനം അഗ്നിവീരന്മാർക്ക് മാത്രമാണ് ദീർഘകാല സൈനിക സേവനത്തിലേക്ക് അവസരം ലഭിക്കുന്നത്. ശേഷിക്കുന്നവർ സേവനം പൂർത്തിയാക്കി വിരമിക്കുകയാണ് ചെയ്യുന്നത്.

2022-ലാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ സായുധ സേനകളിലേക്ക് യുവാക്കളെ നാല് വർഷത്തെ ഹ്രസ്വകാല സേവനത്തിനായി നിയമിക്കുന്ന പദ്ധതിയാണിത്.  ആദ്യ ബാച്ചിന്റെ സേവനകാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, സ്ഥിരസേവനത്തിലേക്കുള്ള അവസരങ്ങൾ വർധിപ്പിക്കാനുള്ള നിർദേശം അഗ്നിപഥ് പദ്ധതിയിലെ ഏറ്റവും വലിയ നയപരമായ മാറ്റങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുത്തുന്നത്.

Tags: Agnipath
ShareTweetSendShare

More News from this section

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

Latest News

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies