റിയാദ്: കൊറോണ വൈറസ് ബാധയെ തുടർന്ന് മലയാളി നഴ്സ് സൗദിയിൽ മരണമടഞ്ഞു. റിയാദ് ഓൾഡ് സനയയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായ കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് മരിച്ചത്. ബത്ഹയക്ക് സമീപം ഗുബേരയിലെ ഫ്ലാറ്റിൽ ബുധനാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം.
രണ്ട് ദിവസം മുമ്പ് കോവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് തുടർന്ന് ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവാണെന്ന് തെളിയുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ടോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ച് അറിയിച്ചൂ. എന്നാൽ ആംബുലൻസ് എത്തും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ് തോമസ് മാത്യു റിയാദിൽ ഒപ്പമുണ്ട്. ഏക മകൾ മറിയാമ്മ തോമസ് നാട്ടിലാണ്.