റിയാദ് : സൗദിയിൽ കൊറോണ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സമൂഹത്തിലെ ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി “ശുചിത്വ വിദ്യാഭ്യാസം സമൂഹത്തിനു, സുരക്ഷിതരായിരിക്കുക” എന്ന പരിപാടി സംഘടിപ്പിച്ചു. അസീർ ഗവർണർ തുർക്കി ബിൻ തലാൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഖമീസ് മുശൈത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ കാൾ ആൻഡ് ഗൈഡൻസ് ആൻഡ് കമ്മ്യുണിറ്റി അവയർന്നസ് എന്ന സംഘടനയുടെയും അസീർ ഗവൺമെന്റിന്റെയും നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
അസീർ പ്രൊവിൻസിൽ 16 ഭാഷാ സമൂഹങ്ങളിൽ ആയി താമസിക്കുന്ന 9 ലക്ഷം പ്രവാസികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. കൊറോണ ക്രൈസിസ് മാനേജ്മന്റ് ചേംബർ വിളിച്ചു ചേർത്ത യോഗത്തിൽ ജിദ്ദ ഇന്ത്യൻ കൗൺസിലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ നായർ എന്നിവരും മറ്റു കൗൺസിലേറ്റുകളുടെ പ്രതിനിധികളും ജാലിയാത്ത് മേധാവികളും സംബന്ധിച്ചു.