റിയാദ് : വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി റിയാദിൽ മരണമടഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് കുഞ്ഞ് – ഫാത്തിമാബീവി ദമ്പതികളുടെ മകൻ എം. നിസാമുദ്ദീന്‍ (45) ആണ് മരിച്ചത് .
രാതി മുറിയിൽ വെച്ച് കറുത്ത ഉറുമ്പ് കടിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ തൊട്ടടുത്തുള്ള സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല.
20 വര്‍ഷത്തിലധികമായി ബംഗ്ലഫില്‍ മിഠായി കട നടത്തി വന്നിരുന്ന നിസാമുദ്ദീൻ കുടുംബസമേതമാണ് താമസം. ഭാര്യ റസീന, മക്കള്‍ മുഹമ്മദ് അമീന് , ആദില്‍ അദ്നാന്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ അടക്കം ചെയ്യാൻ ആണ് തീരുമാനം.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ ഉറുമ്പു കടിയേറ്റ് മലയാളികൾ ഉൾപ്പെടെ പലരും മരിച്ചിരുന്നു. എന്നിരിക്കിലും അടുത്തകാലത്തൊന്നും ഇത്തരം വിഷ ഉറുമ്പുകളുടെ കടിയേറ്റുള്ള മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല