റിയാദ്: സൗദിഅറേബിയയിൽ 2642 പുതിയ കൊറോണ കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 67719 ഉം മരണമടഞ്ഞവർ 369 ഉം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അസുഖം ഭേദമായി സാധാരണ ജീവിതത്തിലേക്ക് 2963 പേരാണ് പുതുതായി മടങ്ങി എത്തിയത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 39003 കടന്നു.
പുതുതായി വൈറസ് വ്യാപനം രേഖപ്പെടുത്തിയ കണക്കനുസരിച്ചു
റിയാദിൽ 856, ജിദ്ദയിൽ 403,
മക്കയിൽ 289, മദീനയിൽ 205, ദമ്മാമ്മിൽ 194 എന്നിങ്ങനെ കൂടുതൽ ആയി ബാധിച്ച പ്രദേശങ്ങൾ.