മുംബൈ: കൊറോണ ബാധിതനായ പോലീസ് ഇന്‍സ്പെക്ടര്‍ രോഗമുക്തി നേടി വീട്ടില്‍ തിരിച്ചെത്തി. മുംബൈ പോലീസിലെ എഎസ്ഐ കിരണ്‍ പവാറാണ് കൊറോണ രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയത്.
നാട്ടിലെത്തിയ കിരണ്‍ പവാറിനെ പുഷ്പവൃഷ്ടി നടത്തിയാണ് നാട്ടുകാരും അയല്‍വാസികളും സ്വീകരിച്ചത്. ഇദ്ദേഹത്തെ സ്വീകരിക്കുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി ഓടികൊണ്ടിരിക്കുകയാണ്.
കൈകളടിച്ചും പുഷ്പവൃഷ്ടി നടത്തിയും കിരണിനെ സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം. 1600 ല്‍ ഏറെ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചത്.
#WATCH Maharashtra: Flowers were showered upon Assistant Police Inspector Kiran Pawar, by neighbourers in Mumbai today, as he arrived to his native place after completely recovering from #COVID19. pic.twitter.com/RgzGFT0NxE
— ANI (@ANI) May 23, 2020