തിരുവനന്തപുരം : പാറശ്ശാലയില്‍ കുഞ്ഞിനെ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാറശ്ശാല ഇലങ്കം സ്വദേശിനി അമ്പിളിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം തീവണ്ടിക്ക് മുന്പില് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. റെയില്‍വേ ട്രാക്കിലേക്ക് വീണ ആറ് മാസം പ്രായമായ കുഞ്ഞ് തീവണ്ടി കയറി മരിച്ചു.
ആത്മഹത്യ ശ്രമത്തിനിടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.