റിയാദ് : രാജ്യത്ത് കൊറോണവൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് വേണ്ടി ചെലവ് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും
സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ ശക്തമാണ്. എല്ലാ സമ്മർദ്ദങ്ങളെയും കൃത്യമായ ആസൂത്രണങ്ങളിലൂടെ കൈകാര്യം ചെയ്യുന്നതിനാൽ വരുമാനത്തെയും ധനക്കമ്മിയെയും നേരിടാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും
ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ മുഹമ്മദ് അൽ ജദാൻ പറഞ്ഞു.
പകർച്ചവ്യാധി ഉണ്ടാക്കിയ സാമൂഹികവും സാമ്പത്തികവും ആയ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനും ജോലികൾ, ബിസിനസുകൾ, ഇതര സമ്പദ്വ്യവസ്ഥകൾ എന്നിവ