ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ചാരവൃത്തി നടത്താന്‍ എത്തിയതായി സംശയിക്കുന്ന പ്രാവിനെ നാട്ടുകാര്‍ പിടികൂടി. ജമ്മു കശ്മീരിലെ കത്വയിലാണ് പാകിസ്താനില്‍ നിന്നും എത്തിയ പ്രാവിനെ നാട്ടുകാര്‍ പിടികൂടിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
മന്യാരി ഗ്രാമത്തിലെ ആളുകളാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പ്രാവിനെ പിടികൂടിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പാകിസ്താന് ഭാഗത്തുനിന്നാണ് പ്രാവ് പറന്നെത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പ്രാവിന് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ശരീരത്തിലെ നിറ വ്യത്യാസമാണ് പ്രാവിനെ പ്രത്യേകം ശ്രദ്ധിക്കാന്‍ കരണമെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
പ്രാവിന്റെ കാലില്‍ നിന്നും സംഖ്യകള്‍ ആലേഖനം ചെയ്ത വളയം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധരുടെ സഹായത്തോടെ ഈ കോഡ് വിസങ്കേതനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. പാകിസ്താന് നിരീക്ഷണത്തിനായി അയച്ച പ്രാവാണ് ഇതെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് അറിയിച്ചു.