റിയാദ്: സൗദി അറേബ്യയിൽ മൂല്യ വർധിത നികുതി (വാറ്റ്) വർധിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി റീട്ടെയിൽ മേഖലയിലെ കടകൾക്കായി വിപുലമായ പരിശോധന ക്യാമ്പയിൻ ജനറൽ അതോറിറ്റി ഫോർ സകാത്ത് ആൻഡ് ടാക്സ് (ഗാസ്റ്റ്) നടപ്പാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മൂല്യവർധിത നികുതി (വാറ്റ്) സമ്പ്രദായത്തോടുള്ള ഷോപ്പ് ഉടമകളുടെ പ്രതിബദ്ധതയും പുതുക്കിയ നികുതി നടപ്പിലാക്കുന്നതിനുള്ള അവസാന തിയതിക്ക് മുൻപായി കട ഉടമകൾ പുതുക്കിയ നിരക്ക് അപ്ഡേറ്റ് ചെയ്തെന്നു ഉറപ്പുവരുത്തുകയാണ് കാമ്പയിന്റെ ഉദ്ദേശം. ഇതുവരെ വിവിധ പ്രദേശങ്ങളിൽ ആയി 1335 പരിശോധനകൾ പൂർത്തിയാക്കിയതായി ഗാസ്റ്റ് അറിയിച്ചു.
വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 5 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് വാറ്റ് ഉയർത്തുന്നത്. ജൂലൈ 1 മുതൽ
പുതുക്കിയ നികുതി നിലവിൽ
വരും.
പുതിയ വാറ്റ് നടപ്പാക്കുന്ന സംരംഭങ്ങൾ നിശ്ചിത തീയതിക്ക് മുമ്പായി അതോറിറ്റിയുടെ ഔദ്യോയോഗിക വെബ്സൈറ്റായ gazt.gov.sa ലോ ഏകീകൃത നമ്പർ ആയ 19993 അല്ലെങ്കിൽ വാറ്റിന്റെ പ്രത്യേക ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാൻ GAZT ആവശ്യപ്പെട്ടു.