സാധുതയുള്ള താമസവിസ ഉള്ളവര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ രാജ്യത്തേക്ക് തിരിച്ചെത്താമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതരാണ് അറിയിച്ചത്. മടങ്ങി വരുന്നതിനുള്ള പെർമിറ്റ് ലഭിക്കാൻ അതോറിറ്റിയുടെ smartservices.ica.gov.ae വെബ്സൈറ്റിൽ അപേക്ഷിക്കണം.കളർ ഫോട്ടോ, വീസ, പാസ്പോർട്ട് പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.വിദേശത്ത് കഴിയാനുണ്ടായ കാരണങ്ങൾ അപേക്ഷയിൽ വ്യക്തമാക്കണം .മടങ്ങിയെത്തുന്നവര്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അത്രയും ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും.കൊറോണ മൂലം കുടുംബങ്ങളുമായി ഒറ്റപ്പെട്ട് കഴിയുന്നവരെ അവരുടെ കുടുബങ്ങളിൽ എത്തിക്കുന്നതിനാണ് അധികൃതർ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് പേരാണ് യു.എ.ഇയിലേക്ക് തിരിച്ചെത്താനായി കാത്തിരിക്കുന്നത്.