ലക്നൗ : സീ മീഡിയയില്‍ ഒരു ജീവനക്കാരന് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫ്ളോറിലെ ജീവനക്കാരനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സീ മീഡിയയില്‍ രോഗം സ്ഥിരീകരിക്കുന്ന ജീവനക്കാരുടെ എണ്ണം 34 ആയി. കൊറോണ സ്ഥിരീകരിച്ച ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സീ മീഡിയയുടെ അഞ്ച് നില കെട്ടിടം അടച്ചു പൂട്ടി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനം പുന:രാംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ സീയുടെ തന്നെ ഉടമസ്ഥതിയിലുള്ള മറ്റൊരു കെട്ടിടത്തിലാണ് നടക്കുന്നത്്.
നേരത്തെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ സ്റ്റുഡിയോയും ന്യൂസ് റൂം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ 400 ജീവനക്കാരുടെ സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജീവനക്കാരുടെ കുടുംബാഗംങ്ങളും നിരീക്ഷണത്തിലാണ്.