കൊറോണ ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരിച്ചു. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു ഗോപാലകൃഷ്ണൻ കുറുപ്പാണ് അബുദാബിയിൽ മരിച്ചത്. 31കാരനായ ഷിബു, രണ്ടാഴ്ചയായി കോറോണ ബാധിച്ച് ചികിൽസയിലായിരുന്നു. ഇതോടെ യുഎഇയിൽ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 71 ആയി. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ 120 മലയാളികളാണ് മരിച്ചത്.