ലോക്ഡൗണില്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം രാഷ്ട്രീയമുതലെടുപ്പു മാത്രം; 80 കോടി ജനങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യധാന്യം എത്തിച്ചത് കോണ്‍ഗ്രസ്സ് കണ്ടില്ല : രാഹുലിനെതിരെ കടുത്ത വിമര്‍ശനവുമായി ജാവ്‌ദേക്കര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്ഡൗണില്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം രാഷ്‌ട്രീയമുതലെടുപ്പു മാത്രം; 80 കോടി ജനങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യധാന്യം എത്തിച്ചത് കോണ്‍ഗ്രസ്സ് കണ്ടില്ല : രാഹുലിനെതിരെ കടുത്ത വിമര്‍ശനവുമായി ജാവ്‌ദേക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2020, 05:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുലിന് ലോക്ഡൗണിനെ രാഷ്‌ട്രീയമായി ഉപയോഗിക്ക ണമെന്ന് മാത്രമാണ് ചിന്തയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ‘രാഹുല്‍ ഉന്നയിക്കുന്നത് മുഴുവന്‍ തെറ്റായ പ്രചരണങ്ങളും അബദ്ധ ജഢിലമായ ആരോപണങ്ങളുമാണ്. ഇദ്ദേഹത്തിന് ലോക്ഡൗണിനെ എങ്ങിനേയും രാഷ്‌ട്രീയമായി ഉപയോഗിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയുമില്ല’ ജാവദേക്കര്‍ കുറ്റപ്പെടുത്തി. ലോക്ഡൗണ്‍ ലക്ഷ്യം രാജ്യത്ത് പരാജയപ്പെട്ടുവെന്നും രാജ്യത്ത് കൊറോണ കൂടുന്ന സമയത്താണ് ലോക്ഡൗണ് ഏടുത്തു കളയാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

‘രാജ്യം കൊറോണക്കെതിരെ അതിശക്തമായ പോരാട്ടത്തിലാണ്. രാജ്യവ്യാപകമായി കൊറോണ വലിയതോതില്‍ വ്യാപിക്കുന്നത് തടയാന്‍ നമുക്കായി. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. അവശ്യ സേവന വിഭാഗങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ എത്തിച്ചു. ഇതൊന്നും വിലയിരുത്താ തെയുള്ള അബദ്ധങ്ങള്‍ നിരത്തുന്നതില്‍ ഏറ്റവും നല്ല ഉദാഹരണമായി രാഹുല്‍ മാറിയിരിക്കുന്നു’ ജാവദേക്കര്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് കൊറോണ വൈറസിന്റെ വ്യാപന തോത് മൂന്ന് ദിവസത്തില്‍ ഇരട്ടിക്കുന്നതരത്തിലായിരുന്നു. എന്നാലിന്ന് അത് 13 ദിവസം എന്ന നിലയിലേക്ക് മാറ്റാന്‍ ആരോഗ്യരക്ഷാ സംവിധാനത്തിലൂടെ നമുക്ക് സാധിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യം നിശ്ചലമാകുമെന്ന് പറഞ്ഞ് അതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇപ്പോള്‍ തിരിച്ചു പറയുകയാണ്. ഇത്തരം ഇരട്ടതാപ്പുമാത്രമാണ് കോണ്‍ഗ്രസ്സിന്റെ രീതിയെന്നും ജാവദേക്കര്‍ തുറന്നടിച്ചു.

ഉത്തര്‍പ്രദേശിലേക്ക് 1000 ബസ്സുകളയക്കാം എന്ന് പറഞ്ഞ് ഇരുട്ടില്‍തപ്പിയ കോണ്‍ഗ്രസ്സ് നേതൃത്വം, കേന്ദ്രം 3000 ട്രെയിനുകളിലായി 45 ലക്ഷം കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിച്ച കാര്യം കണ്ടില്ലെന്നു നടിക്കുന്നതായും ജാവദേക്കര്‍ പരിഹസിച്ചു. 7500 രൂപ വീതം ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് എത്തിക്കുന്നില്ലെന്ന നുണ പ്രചരിപ്പിച്ച രാഹുല്‍ രാജ്യത്തെ 80 കോടി ജനങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ ഒരു മാസത്തിനകം എത്തിയകാര്യം കണ്ടില്ലേ എന്നും ചോദിച്ചു. റേഷന്‍ കാര്‍ഡില്ലാത്ത 10 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി.   20 കോടി വനിതകളുടെ അക്കൗണ്ടിലേക്ക് ഈ ദുരിത കാലത്ത് മൂന്നു ഘട്ടമായി 1500 രൂപ വീതം നല്‍കാന്‍ ഏതു ഭരണകൂടത്തിന് മുമ്പ് സാധിച്ചിട്ടുണ്ടെന്നും ജാവ്‌ദേക്കര്‍ ചോദിച്ചു.

രാജ്യത്തെ 9 കോടി കര്‍ഷകരിലേക്ക് 2000 രൂപാ വീതം എത്തിക്കഴിഞ്ഞു. 8 കോടി ദരിദ്രകുടുംബങ്ങളിലേക്ക് ഈ മാസം മുതല്‍ അടുത്ത മൂന്ന് മാസത്തേക്ക് 3 പാചകവാതക സിലിണ്ടര്‍ വീതം എത്തിതുടങ്ങി.1000 രൂപ വീതം വയോവൃദ്ധര്‍ക്കും ദിവ്യാംഗര്‍ക്കും നല്‍കിക്കഴിഞ്ഞു. ഇതുകൂടാതെ തെരുവു കച്ചവടക്കാര്‍ക്കായി 10,000 രൂപ സഹായധന ത്തിനുള്ള സംവിധാനവും ഒരുക്കിക്കഴിഞ്ഞു. ഇതെല്ലാം മറച്ചുവയ്‌ക്കാനുള്ള കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റേയും രാഷ്‌ട്രീയതന്ത്രം വിലപ്പോവില്ലെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.

Tags: prakash javadekarrahul congress
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies