ബര്‍ലിന്‍: ജര്‍മ്മന്‍ ലീഗിലെ കരുത്തന്മാരുടെ പേരാട്ടത്തില്‍ ബയേണ്‍ മ്യൂണിച്ചിന് മറ്റൊരു ജയംകൂടി. രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ എതിരില്ലാത്ത ഏക ഗോളിനാണ് ജയം നേടിയത്. രണ്ടാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ബയേണിന്റെ ഗോള്‍ പിറന്നത്. ജോഷ്വാ കിമ്മിച്ചാണ് ബയേണിനായി 43-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് മുന്നേറ്റ നിരതാരം ജാഡന്‍ സാഞ്ചോവിനെ ഇറക്കിയെങ്കിലും ബയേണിന്റെ പ്രതിരോധം തര്ക്കാനായില്ല.
ജയത്തോടെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ 28 മ്ത്സരങ്ങളിലായി 64 പോയിന്റുകള്‍ നേടി. തൊട്ടുതാഴെയുള്ള ഡോട്ട്മുണ്ടിന് 57 പോയിന്റുകളാണുള്ളത്. ബയേണിനെ മറികടന്ന് ലീഗ് കിരീടം നേടല്‍ ഏറ്റവും വിഷമം പിടിച്ചപണിയാണെന്ന് ഡോട്ട്മുണ്ടിന്റെ പരിശീലകന് ലൂസെന്‍ ഫാവെര് പറഞ്ഞു. 2010-11, 2011-12 സീസണുകളിലാണ് അവസാനമായി ഡോട്ട്മുണ്ട് ലീഗ് കിരീടം നേടിയത്. നിലവില്‍ ലിവര്‍പൂള്‍ പരിശീലകനായ ജുര്‍ഗെന്‍ ക്ലോപ്പായിരുന്നു അന്നത്തെ പരിശീലകന്.